ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കള്‍: പിണറായി വിജയന്‍

(www.kl14onlinenews.com)
(17-APR-2024)

ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കള്‍: പിണറായി വിജയന്‍
ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കള്‍: പിണറായി വിജയന്‍
തിരുവനന്തപുരം: മൂല്യങ്ങളെല്ലാം തകര്‍ന്ന് രാജ്യം അപകടാവസ്ഥയിലാണെന്നും ഇതിന് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ബിജെപി നടത്തുന്നത് ആര്‍എസ്എസ് അജണ്ടയാണ്. മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ആര്‍എസ്എസ് അജണ്ട. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെ’ന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസിനെതിരെയും പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആര്‍എസ്എസ് അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും തങ്ങളുടെ പ്രകടന പത്രികയില്‍ വിഷയം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്ലിം ലീഗിന്റെ അടക്കം കൊടികള്‍ ഉയര്‍ത്താത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കഴിഞ്ഞ തവണ വിജയിച്ച 19 എംപിമാരും സംഘപരിവാറിനൊപ്പമാണെന്നും അവരെ വിജയിപ്പിച്ചതില്‍ ജനങ്ങള്‍ ഇപ്പോള്‍ വേദനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മോദിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. നാനൂറ് സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി പറയുമ്പോള്‍ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇന്‍ഡ്യ മുന്നണി നേടുമെന്ന പ്രതീക്ഷയും അദ്ദേഹം കൈവരിച്ചു.

Post a Comment

Previous Post Next Post