വിവാഹ സൽക്കാരത്തിനെത്തിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

(www.kl14onlinenews.com)
(22-APR-2024)

വിവാഹ സൽക്കാരത്തിനെത്തിയ
ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു
കോഴിക്കോട്: കുണ്ടായിത്തോട്ടിൽ അമ്മയും മകളും ട്രെയിൻ ഇടിച്ച് മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അമ്മയും മകളും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കൊല്ലേരിപ്പാറ ഭാ​ഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ ഇരുവരെയും കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു

Post a Comment

Previous Post Next Post