വടകരയില്‍ ആദ്യത്തെ വിഷു സ്‌നേഹത്തിന്റെ വിഷു: ഷാഫി പറമ്പില്‍

(www.kl14onlinenews.com)
(14-APR-2024)

വടകരയില്‍ ആദ്യത്തെ വിഷു സ്‌നേഹത്തിന്റെ വിഷു: ഷാഫി പറമ്പില്‍
വടകരയില്‍ ആദ്യത്തെ വിഷു സ്‌നേഹത്തിന്റെ വിഷു: ഷാഫി പറമ്പില്‍
വടകരയില്‍ ആദ്യത്തെ വിഷു സ്‌നേഹത്തിന്റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ് ഓര്‍മ്മയില്‍ ഇപ്പോഴും വരുന്നത്. കോളേജ് കാലത്ത് അവധി ദിനങ്ങള്‍ യാത്രകള്‍ക്കായി മാറ്റിവച്ചിരുന്നു.

വിഷു ഓര്‍മ്മകള്‍ ഏറെ സന്തോഷം നല്‍കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പറഞ്ഞു. കാര്‍ഷിക സമൃദ്ധി ഉണ്ടാകട്ടെ. ഒരു പഞ്ഞവും ഇല്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ എന്ന പ്രതീക്ഷ നല്‍കുന്നതാണ് വിഷു. തിന്മയെ മാറ്റി നന്മയെ സ്വീകരിക്കാന്‍ സാധിക്കട്ടെയെന്നും കെ കെ ശൈലജ പറഞ്ഞു.

പാലക്കാട് എത്തിയതുമുതല്‍ വിഷു കൈനീട്ടം കിട്ടിത്തുടങ്ങി. വടകരയിലെ ആദ്യത്തെ വിഷുവാണിത്. സ്‌നേഹത്തിന്റെ വിഷുവായി മാറും. വിഷു ദിനത്തില്‍ കുറച്ച് സ്ഥലങ്ങളില്‍ പോകും. ആളുകളെ കാണും. ഭക്ഷണവും കൈനീട്ടവും വടകരയിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ഷാഫി പറഞ്ഞു.

Post a Comment

Previous Post Next Post