(www.kl14onlinenews.com)
(21-APR-2024)
വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം കൊണ്ട് ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ വേറിട്ടതാകുകയാണ്. ടീമുകൾ പലവട്ടം 250 ന് മുകളിൽ സ്കോർ ചെയ്യുന്നുണ്ട്. എന്നാൽ ഈ സീസണിൽ ഒരു ഇന്നിങ്സിൽ 300ലധികം റൺസ് പിറക്കുമോയെന്ന കടുത്ത ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ ഇത്തവണ 300+ സ്കോർ ഉറപ്പായും ഉണ്ടാകുമെന്നാണ് റോയൽ ചലഞ്ചേഴ്സ് താരം ദിനേശ് കാർത്തിക്ക് അഭിപ്രായപ്പെടുന്നത്.
ഐപിഎല്ലിന്റെ ഈ സീസണിൽ 30 മത്സരങ്ങൾ പിന്നിടുമ്പോൾ ലോകത്ത് ഏതൊരു ടി20 ടൂർണമെന്റിലും ഉണ്ടാകുന്ന വലിയ സ്കോർ ഐപിഎല്ലിലാണ് പിറക്കുന്നത്. സിക്സറുകളുടേയും ബൗണ്ടറികളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഈ സീസണിൽ ഒരു ടീം 300 റൺസ് പിന്നിട്ടാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ആർസിബിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്ക് പറയുന്നത്.
റൺ ഒഴുക്ക് ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എങ്കിലും പുതിയ ഒരുപാട് താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ട്. അവർക്ക് നൂതനമായ ഷോട്ടുകൾ അടിച്ചെടുക്കാൻ സാധിക്കുന്നു. ഒരു ബാറ്റർ ഫോമിലായാൽ ആർക്കും തടയാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുകയാണ്," കാർത്തിക്ക് പറഞ്ഞു.
ഇന്നലെ ടി20യിൽ പവർപ്ലേയിൽ നേടുന്ന ഏറ്റവുമുയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പേരിലാക്കിയിരുന്നു. ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശർമ്മ എന്നിവരുടെ കൂറ്റനടികളുടെ കരുത്തിൽ ആറോവറിൽ 125 റൺസാണ് ഹൈദരാബാദ് വാരിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസാണ് നേടിയത്
ഇതിന് മുമ്പുള്ള മത്സരത്തിലും ഹൈദരാബാദ് തന്നെയാണ് ഉയർന്ന ടീം സ്കോർ നേടിയത് 287
Post a Comment