അവസാന ഓവറിൽ 3 സിക്സർ, രണ്ട് വിക്കറ്റ്; ഇതിലും മികച്ച ത്രില്ലർ സ്വപ്നങ്ങളിൽ മാത്രം

(www.kl14onlinenews.com)
(21-APR-2024)

അവസാന ഓവറിൽ 3 സിക്സർ, രണ്ട് വിക്കറ്റ്; ഇതിലും മികച്ച ത്രില്ലർ സ്വപ്നങ്ങളിൽ മാത്രം
ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ അവസാന വിക്കറ്റിൽ ബാറ്റ് ചെയ്യാനെത്തിയത് ലോക്കി ഫെർഗ്യൂസനായിരുന്നു.

തൊട്ടു മുമ്പത്തെ പന്തിൽ മിച്ചെൽ സ്റ്റാർക്ക് ഫോമിലുള്ള കരൺ ശർമ്മയെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. 7 പന്തിൽ 20 റൺസ് വാരിയ കരൺ കൊൽക്കത്തയെ വിറപ്പിച്ചാണ് കീഴടങ്ങിയത്

എന്നാൽ ആദ്യ റൺ പൂർത്തിയാക്കി രണ്ടാം റണ്ണിനായി ഓടിയ ഫെർഗ്യൂസനെ രമൺദീപ് സിങ്ങിന്റെ ഏറിൽ നിന്നും പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പർ ഫിലിപ് സാൾട്ട് റണ്ണൌട്ടാക്കുകയായിരുന്നു.
കൊൽക്കത്ത ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശിയ ബെംഗളൂരുവിന് 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ

അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തി കർണ് ശർമ്മ ജയപ്രതീക്ഷ നൽകിയിരുന്നു. അവസാന രണ്ട് പന്തിൽ അവർക്ക് 3 റൺസ് മതിയായിരുന്നു ജയിക്കാൻ.എന്നാൽ കർണിനെ അഞ്ചാം പന്തിൽ പുറത്താക്കി മിച്ചെൽ സ്റ്റാർക്ക് കെകെആറിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന പന്തിലും ഒരു റൺസ് മാത്രം വിട്ടുനൽകി സ്റ്റാർക്ക് ടീമിന് നിർണായകമായ ജയം സമ്മാനിച്ചു.

ആന്ദ്രെ റസ്സൽ മൂന്നും ഹർഷിത് റാണ, സുനിൽ നരെയ്ൻ എന്നിവർ രണ്ടും വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്. ആർസിബിക്കായി വിൽ ജാക്ക്സ് (55), രജത് പാട്ടിദാർ (52) സുയാഷ് പ്രഭുദേശായി (24), ദിനേശ് കാർത്തിക് (25), കർണ് ശർമ്മ (20) എന്നിവർ പൊരുതി നോക്കിയെങ്കിലും ജയം ഒരു റൺസ് അകലെയായി അവശേഷിച്ചു.

നേരത്തെ ഫിലിപ് സാൾട്ട് (48), ശ്രേയസ് അയ്യർ (50), റസ്സൽ (27), റിങ്കു സിങ് (24), രമൺദീപ് സിങ്ങ് (24) എന്നിവരുടെ മികവിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് അടിച്ചെടുത്തത്..

എന്നാല്‍ അവസാന ഓവറില്‍ കരണ്‍ ശര്‍മ രക്ഷകനായി രംഗത്തെത്തി. അവസാന ഓവറില്‍ 21 റണ്‍സ് വേണമന്നിരിക്കെ മൂന്ന് സിക്സറുകള്‍ പായിച്ച താരം പക്ഷേ ഓവറിന്‍റെ അഞ്ചാം പന്തില്‍ പുറത്താകുകയായിരുന്നു.

അവസാന പന്തില്‍ 3റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സിറാജിന് പ്രതീക്ഷയ്ക്കപ്പുറം ഒന്നും ചെയ്യാനാകാതെ വന്നതോടെ ബംഗളുരുവിന്‍റെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു.

ടോസ് നഷ്ടമായെങ്കിലും സ്കോറിങ്ങില്‍ താളം കണ്ടെത്താന്‍ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട്, നായകന്‍ ശ്രേയസ് അയ്യര്‍ ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് 222/6 എന്ന ടീം ടോട്ടലിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്.

7 മത്സരങ്ങളില്‍ നിന്ന് 5 ജയവും 2 തോല്‍വിയുമായി 10 പോയിന്റോടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 8 മത്സരങ്ങളില്‍ നിന്ന് കേവലം ഒരു ജയം മാത്രമുള്ള ബെംഗളുരു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Post a Comment

Previous Post Next Post