സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാല്‍ ലാബില്‍ പരിശോധിച്ച 3 സാമ്പിളും പോസിറ്റീവ്

(www.kl14onlinenews.com)
(17-APR-2024)

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാല്‍ ലാബില്‍ പരിശോധിച്ച 3 സാമ്പിളും പോസിറ്റീവ്
ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാടിലെ ചെറുതനയിലും എടത്വയിലുമാണ് ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ മൂന്ന് സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്.

ഭോപ്പാലിലെ ലാബ്, തിരുവല്ലയിലെ എഎച്ച്ഡി ലാബ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയ സാമ്പിളുകളിലാണ് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചത്. രോഗബാധിതമായി കണ്ടെത്തിയ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും.

ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കുട്ടനാടിലെ ചെറുതനയിലും എടത്വയിലും കഴിഞ്ഞ ദിവസം താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്നാണ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

മുന്‍പും ആലപ്പുഴ ജില്ലയിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ H5N1 സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് H5N1. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വഴിയാണ് വൈറസ് പടരുന്നത്

Post a Comment

Previous Post Next Post