വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

(www.kl14onlinenews.com)
(23-APR-2024)

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍
വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍
വടകര: വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയര്‍ന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ വീഡിയോയെ കുറിച്ച് താന്‍ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങിയത്.

Post a Comment

Previous Post Next Post