അബ്​ദുല്‍ റഹീമിന്റെ മോചനം, അക്കൗണ്ട് എടുത്ത് നൽകാനാവില്ല, തടസ്സം നീക്കും: വിദേശകാര്യ മന്ത്രാലയം

(www.kl14onlinenews.com)
(23-APR-2024)

അബ്​ദുല്‍ റഹീമിന്റെ മോചനം, അക്കൗണ്ട് എടുത്ത് നൽകാനാവില്ല, തടസ്സം നീക്കും: വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പണം കൈമാറാനുള്ള അക്കൗണ്ട് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ എടുത്ത് നല്‍കാനാവില്ലെന്നും മോചന ദ്രവ്യം കൈമാറുന്നതിലെ സാങ്കേതിക തടസ്സം നീക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. പണം ഉടന്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്.

ദയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീം കോടതി ശരി വെക്കുകയും വേണം.

റഹീം കുടുങ്ങിയത് ഭാഷ അറിയാത്തതിനാൽ


റഹീം കഠിനശിക്ഷ അനുഭവിക്കേണ്ടിവന്നത് ഭാഷ അറിയാത്തതിനാൽ. റഹീം കോടതിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ കുറ്റംസമ്മതിക്കുകയായിരുന്നു. കേസ് വിചാരണഘട്ടത്തിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട മെഡിക്കൽ റിപ്പോർട്ടും കുറ്റസമ്മതമൊഴിയും റഹീമിന് എതിരായിരുന്നു.

റഹീമിന്റെ സഹോദരിമാർക്ക് പ്രായപൂർത്തിയാവുംവരെ വധശിക്ഷ നൽകരുതെന്ന സൗദിയിലെ നിയമംമൂലമാണ് ശിക്ഷ നടപ്പാക്കാൻ വൈകിയത്. 2021 നവംബറിൽ അന്തിമവിധി വന്നു. ജനുവരി 10-ന് ശിക്ഷ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 18 വർഷം റഹീമിന് ജയിലിൽ കഴിയേണ്ടിവന്നു.

റഹീം സൗദിയിലേക്കുപോയി ആറാംമാസം ഞങ്ങളുടെ പിതാവ് മരിച്ചു. ഉമ്മയ്ക്ക് 74 വയസ്സായി. ആറുസഹോദരങ്ങളിൽ ഏറ്റവും ഇളയവനാണ് റഹീം. മൂന്നു സഹോദരിമാരുണ്ട്. റഹീം സൗദിയിലെത്തി 28-ാം മാസമാണ് നോക്കിയിരുന്ന കുട്ടി അബദ്ധത്തിൽ മരിച്ചത്.

കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ മാത്രമേ മോചനത്തിനുള്ള പ്രധാന വാതില്‍ തുറക്കൂ. ഇതെല്ലാം ഒറ്റ സിറ്റിങ്ങില്‍ നടക്കാത്ത കാര്യങ്ങളായതിനാല്‍ കോടതിയുടെ സമയക്രമത്തിനനുസരിച്ചാവും മോചനം സാധ്യമാവുക. കോടതി നടപടികളുടെ നിയമസഹായത്തിന് ഒരു സംഘം ആളുകള്‍ തന്നെ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റത്തില്‍ പെട്ടതിനാല്‍ തിരികെ സൗദിയിലേക്ക് വരാനാവാത്ത വിധമായിരിക്കും റഹീമിനെ നാട്ടിലേക്ക് പറഞ്ഞയക്കുക.

Post a Comment

Previous Post Next Post