പൊലീസിന്റെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി

(www.kl14onlinenews.com)
(13-APR-2024)

പൊലീസിന്റെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി

പൊലീസിന്റെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി
തി​രു​വ​ന​ന്ത​പു​രം: പൊലീസിന്റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്. പൊ​ലീ​സ്, ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ, ട്രാ​യ്, സി.​ബി.​ഐ, എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ്, സൈ​ബ​ർ സെ​ൽ, ഇ​ൻറ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​ലീ​സ് സേ​ന​ക​ൾ തു​ട​ങ്ങി​യ നി​യ​മ​പാ​ല​ക​രെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ണം ത​ട്ടു​ന്ന​ത്.

സൈ​ബ​ർ സെ​ല്ലു​ക​ളി​ലും പൊ​ലീ​സ് സൈ​ബ​ർ സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി കു​ന്നു​കൂ​ടി​യ​തോ​ടെ, പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ഓ​ഫി​സി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന ല​ഭി​ച്ച ഫോ​ൺ സ​ന്ദേ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക് 1.2 കോ​ടി ന​ഷ്ട​മാ​യി. മും​ബൈ പൊ​ലീ​സി​ൽ നി​ന്ന് എ​ന്ന പേ​രി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് മ​റ്റൊ​രാ​ളു​ടെ 30 ല​ക്ഷം ക​വ​ർ​ന്ന​ത്.

പ​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ ആ​ദ്യ മ​ണി​ക്കൂ​റി​ൽ ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ച്ചാ​ൽ തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഫോ​ൺ കാ​ൾ ല​ഭി​ച്ചാ​ലു​ട​ൻ 1930 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തു​ന്ന ഏ​ത് അ​ക്കൗ​ണ്ടും നി​യ​മ​പ​ര​മാ​യി മ​ര​വി​പ്പി​ക്കാ​ൻ ക​ഴി​യും. പ​രി​ശോ​ധ​ന​ക്കാ​യി സ​മ്പാ​ദ്യ​മോ പ​ണ​മോ കൈ​മാ​റാ​ൻ ഒ​രി​ക്ക​ലും ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ഡി.​ജി.​പി അ​റി​യി​ച്ചു.

Post a Comment

Previous Post Next Post