ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്നവസാനിക്കും

(www.kl14onlinenews.com)
(04-APR-2024)

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്നവസാനിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് . ഇതുവരെ സംസ്ഥാനത്ത് 143 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥികളായ കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ഇന്ന് പത്രിക നല്‍കും. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫും പത്രിക സമര്‍പ്പിക്കും വയനാട്ടില്‍ കെ.സുരേന്ദ്രന്റെ പത്രികാസമര്‍പ്പണത്തില്‍ കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്മൃതി ഇറാനിയും പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഇന്ന് പത്രിക നല്‍കും. വൈകിട്ട് മൂന്നുമണിക്ക് പത്രിക നല്‍കാനുള്ള സമയം അവസാനിക്കും. സൂക്ഷ്മ പരിശോധന നാളെയാണ്.

Post a Comment

أحدث أقدم