(www.kl14onlinenews.com)
(19-APR-2024
കരിപ്പൂരില്‍ നിന്ന് യാത്രക്കാരുമായി ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചിറക്കി
കോഴിക്കോട്: ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യാവിമാനത്തിലെ യാത്ര അനിശ്ചിതത്വത്തില്‍. യുഎഇയിലെ മഴക്കെടുതിയെത്തുടർന്നാണ് വിമാനയാത്ര അനിശ്ചിതത്വത്തിലായത്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി മസ്കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിച്ചത്.
180-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയില്‍ പെയ്തത്. റോഡുകളില്‍ വെള്ളക്കെട്ട് നീക്കാന്‍ ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. വെള്ളത്തില്‍ മുങ്ങി നശിച്ച കാറുകള്‍ രാജ്യത്തെമ്പാടും ഉണ്ട്. വെള്ളം കയറിയ കടകളും നിരവധിയാണ്
Post a Comment