(www.kl14onlinenews.com)
(27-APR-2024)
ഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റെക്കോർഡുകളുടെ പെരുമഴയാണിപ്പോൾ. അതിൽ തന്നെ ഇപ്പോൾ ബാറ്റിംഗ് പെരുമഴയുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ് ഏറെയും. അത്തരത്തിൽ ഒരു റെക്കോർഡാണ് ഇപ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മഗുര്‍ക്ക് നേടിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ 27 പന്തുകളില്‍ 84 റണ്‍സുമായി കളം നിറഞ്ഞതിനു പിന്നാലെ ഐ.പി.എല്‍. റെക്കോഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ് താരം.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് സിക്‌സും 11 ഫോറും നേടിയാണ് മഗുര്‍ക്ക് 84 റണ്‍സ് നേടിയത്. 311.11 സ്‌ട്രൈക്ക് റേ ഈ നേട്ടം. ആദ്യ 15 പന്തുകള്‍ക്കുള്ളില്‍ത്തന്നെ അര്‍ധസെഞ്ചുറി കുറിച്ച മഗുർക്ക് സീസണില്‍ നേരത്തേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും 15 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്.
ഐ പി ൽ ചരിത്രത്തിൽ പതിനഞ്ചോ അതില്‍ കുറവോ പന്തുകളില്‍ രണ്ടുതവണ അര്‍ധ സെഞ്ചുറി നേടിയ മൂന്ന് ബാറ്റര്‍മാരേയുള്ളൂ. സുനില്‍ നരെയ്‌നും ആന്ദ്രെ റസലുമാണ് ഈ നേട്ടത്തിൽ മഗുർക്കിന്റെ മുൻഗാമികൾ
ത്രില്ലര്‍ പോരില്‍ മുംബൈയെ വീഴ്ത്തി ഡല്‍ഹി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
തിലക് വര്‍മ 63 വിക്കറ്റെടുത്തു. മുകേഷ് കുമാറിനും രസിക് സലാമിനും മൂന്ന് വിക്കറ്റ് നേടി. മുംബൈയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടുവെങ്കിലും തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.
ഓപ്പണിങ് ബാറ്ററായ ജാക്ക് ഫ്രേസര്‍ മഗുര്‍ക്കിന്റെ തകര്‍പ്പന്‍ തുടക്കമാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. 27 പന്തുകളില്‍ ആറ് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പെടെ 84 റണ്‍സാണ് മഗുര്‍ക്ക് നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് 25 പന്തില്‍ 48 റണ്‍സ് നേടി. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ റാസിഖ് സലാമും മുകേഷ് കുമാറും ഡല്‍ഹിയുടെ ജയത്തില്‍ വലിയ പങ്കുവഹിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാര്‍, റാസിഖ് സലാം എന്നിവരാണ് മുംബൈയുടെ ജയപ്രതീക്ഷ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ഖലീല്‍ അഹമ്മദ് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ മുംബൈ 35 റൺസ് നേടിയപ്പോഴാണ് ആദ്യ വിക്കറ്റ് പോയത്.ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും ഇഷാൻ കിഷനും (20), സൂര്യകുമാര്‍ യാദവിനും (26) അധിക നേരം ക്രീസിൽ തുടരാനായില്ല. ഒന്‍പത് ഓവറിലാണ് മുംബൈ നൂറു കടന്നത്. മധ്യനിരയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നന്നായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അതുമതിയായിരുന്നില്ല.
Post a Comment