(www.kl14onlinenews.com)
(30-APR-2024)
പവര്‍കട്ട് വേണം, സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി; ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചു.
സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.
അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി;പ്രതിഷേധവുമായി നാട്ടുകാര്‍
രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്കും നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇടപ്പള്ളി മഠം ജങ്ഷന്‍, മൈത്രി നഗര്‍, കലൂര്‍, കറുകപ്പിള്ളി, പോണേക്കര തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെഷന്‍ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. വൈദ്യുതിബന്ധം പുനസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്നായിരുന്നു ജനങ്ങളുടെ നിലപാട്. ഇതോടെ പൊലീസും സ്ഥലത്തെത്തി.
ആലുവ എടയാറിലാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് കനത്ത ചൂടില്‍ വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത്. കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചാലും ആരും ഫോണ്‍ എടുക്കാറില്ലെന്നും റിസീവര്‍ മാറ്റിവെക്കുന്നതായും നാട്ടുകാര്‍ പറയുന്നു
Post a Comment