സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ; ജിഫ്രി തങ്ങളുമായി ചർച്ച നടത്തി

(www.kl14onlinenews.com)
(08-APR-2024)

സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ; ജിഫ്രി തങ്ങളുമായി ചർച്ച നടത്തി
എറണാകുളം: കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളുമായി ചർച്ച നടത്തി. യു.ഡി.എഫ് പ്രചാരണത്തിനായി എറണാകുളത്ത് എത്തിയ ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ച് 10 മിനിറ്റോളം സംസാരിച്ചു.
കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കണമെന്ന് ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളോട് അഭ്യർഥിച്ചു. മതനിരപേക്ഷ കക്ഷികളെ പിന്തുണക്കുമെന്ന് ജിഫ്രി തങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ദക്ഷിണ കർണാടകയിൽ നിരവധി മദ്രസകളും മസ്ജിദുകളും സമസ്തയുടെ നിയന്ത്രണത്തിലുണ്ട്. സമസ്തയുടെ അനുഭാവികളായ നിരവധി മലയാളികളും അവിടെ താമസിക്കുന്നുണ്ട്. മംഗളൂരുവിലെ നിരവധി പള്ളികളുടെ ഖാദി കൂടിയായ ജിഫ്രി തങ്ങൾക്ക് ഈ മേഖലയിൽ വലിയ സ്വാധീനമാണുള്ളത്. നേരത്തേ ബംഗളൂരുവിൽ നടന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post