(www.kl14onlinenews.com)
(14-APR-2024)
കാസർകോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ' ദിശ ' പദ്ധതിയുടെ ഭാഗമായി വിദ്യാനഗർ കോലായ് ലൈബ്രറി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം ഡോ. വിനോദ് കുമാർ പെരുമ്പള ഉത്ഘാടനം ചെയ്തു.
സിജി ഇൻ്റർനാഷണൽ കരിയർ കോർഡിനേറ്റർ മുജീബുല്ല കെ.എം , സിജി സീനിയർ റിസോർസ് പേർസൺ നിസാർ പെർവാഡ് , അബ്ബാസ് രചന , റാഫി പള്ളിപ്പുറം തുടങ്ങിയവർ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകുകയും കുട്ടികളുടെ ഭാവി പഠനങ്ങളെക്കുറിച്ച് വിശദീകരണം നൽകുകയും ചെയ്തു.
ചെമ്പിരിക്ക ടൂർസ് ആൻ്റ് ട്രാവൽസിൻ്റെ രക്ഷാധികാരി മുഹമ്മദ് അബ്ദുൽ ഖാദർ, ബ്രൈറ്റ് ലൈൻ എജുക്കേഷൻ്റെ എൽദോ എന്നിവർ മുഖ്യാതിഥികളായി.
ലൈബ്രറി പ്രസിഡണ്ട് ഹസൈനാർ തോട്ടും ഭാഗം അധ്യക്ഷനായി. സെക്രട്ടറി സ്കാനിയ ബെദിര സ്വാഗതവും വൈസ് പ്രസിഡണ്ട് അബു പാണളം നന്ദിയും പറഞ്ഞു.
Post a Comment