രാഹുൽഗാന്ധിയുടെ ഹെലികോപ്റ്ററിന് കോഴിക്കോട് ഇറങ്ങാൻ ആദ്യം അനുമതി നിഷേധിച്ചു; പിന്നീട് അനുമതി നൽകി

(www.kl14onlinenews.com)
(15-APR-2024)

രാഹുൽഗാന്ധിയുടെ ഹെലികോപ്റ്ററിന് കോഴിക്കോട് ഇറങ്ങാൻ ആദ്യം അനുമതി നിഷേധിച്ചു; പിന്നീട് അനുമതി നൽകി
കോഴിക്കോട്: രാഹുൽഗാന്ധിയുടെ ഹെലികോപ്റ്ററിന് കോഴിക്കോട്ട് ഇറങ്ങാൻ ഒടുവിൽ അനുമതി നൽകിയത്. കോൺഗ്രസ് നേതാക്കൾ കരസേന അധികൃതരോട് സംസാരിച്ചതിനെ തുടർന്നായിരുന്നു അനുമതി നൽകിയത്. നേരത്തെ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ അനുമതി നിഷേധിച്ചിരുന്നു. കരസേനയുടെ വെസ്റ്റ് ഹിൽ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റർ ഇറങ്ങേണ്ടത്. ഹെലികോപ്റ്റർ ഇറക്കാൻ നേരത്തെ അനുമതി വാങ്ങാതിരുന്നതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണം

നേരത്തെ തമിഴ്‌നാട്ടിലെ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടിലാണ് രാവിലെ പത്ത് മണിക്ക് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ഇറങ്ങിയത്. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി. തുടർന്ന് പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ റോഡ് ഷോയിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.അതിന് ശേഷമാണ് കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി രാഹുൽ വെസ്റ്റ് ഹില്ലിലേയ്ക്ക് തിരിക്കുന്നത്. അൽപ്പ സമയത്തിനകം രാഹുൽ ഗാന്ധി വെസ്റ്റ് ഹില്ലിലെത്തും.

Post a Comment

Previous Post Next Post