അലയടിച്ച് ആവേശം; ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് കൊടിയിറക്കം; ഇനി ബൂത്തിൽ കാണാം

(www.kl14onlinenews.com)
(24-APR-2024)

അലയടിച്ച് ആവേശം;
ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് കൊടിയിറക്കം; ഇനി ബൂത്തിൽ കാണാം

പ്രചാരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്‍റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.

നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം,കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post