മതേതര സംഗമമായി എൻ.സി.പി(എസ്) ഇഫ്താർ സംഗമം, രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്: ഇ.പി ജയരാജൻ

(www.kl14onlinenews.com)
(01-APR-2024)

മതേതര സംഗമമായി എൻ.സി.പി(എസ്) ഇഫ്താർ സംഗമം, രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്: ഇ.പി ജയരാജൻ
ഉപ്പള : ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണ ചൂടിനിടയിൽ എൻ. സി. പി(എസ്) കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള കൈകമ്പയിൽ ഒരുക്കിയ
ഇഫ്ത്താർ സംഗമം എല്ലാവിഭാഗം ആളുകളുടെയും കൂടി ചേരലിലൂടെ സ്നേഹവിരുന്നും മതേതര സംഗമവുമായി. മത നേതാക്കൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, സംസ്ഥാന നേതാക്കൾ,സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രവർത്തകർ തുടങ്ങിയവർ സ്നേഹ വിരുന്നിൽ സംബന്ധിച്ചു.
ഇഫ്താർ സംഗമം സംസ്ഥാന
വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി(എസ് ) ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു.
ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ . എൽ.ഡി. എഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പള്ളങ്കോട് അബ്ദുൾ ഖാദർ മദനി,
പെരിയാട്ടടുക്കം മോണ്ട് ഫോർട്ട് ആശ്രമത്തിലെ ഫാദർ
ഡൊമിനിക്ക് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എൻ. സി. പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. എം സുരേഷ് ബാബു, ജനറൽ സെക്രട്ടറി പി.കെ രവീന്ദ്രൻ, ജെ. ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി. രാജു, ആർ. ജെ. ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാർ,
എസ്. ഡി. പി. ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ പാക്യാര, സി. പി. ഐ ജില്ലാ കൗൺസിൽ മെമ്പർ രാമകൃഷ്ണ കടമ്പാർ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് രാഘവ ചേവാർ, എൻ. സി. പി സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ ഭാരവാഹികളായ ടി. ദേവദാസ്, ടി.നാരായണൻ മാസ്റ്റർ, സുബൈർ പടുപ്പ്, ഉദിനൂർ സുകുമാരൻ, ഏ. ടി വിജയൻ, ദാമോദര ബെള്ളിഗെ,ഒ. കെ ബാലകൃഷ്ണൻ, രാജു, അശോകൻ, സിദ്ധിഖ് കൈകമ്പ, സീനത്ത് സതീശൻ, എൻ. ഷമീമ, ബ്ലോക്ക് പ്രസിഡന്റുമാരായ മെഹ്മൂദ് കൈകമ്പ,
ഉബൈദുള്ള കടവത്ത്, രാഹുൽ നിലാങ്കര, നാസർ പള്ളം
തുടങ്ങിയവർ പ്രസംഗിച്ചു.

ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ 


ഉപ്പള : രാജ്യത്ത് ഏകകക്ഷി ഭരണത്തിന്റെ അമിതാധികാര പ്രവണതക്കെതിരെയും സമൂഹത്തിൽ അകൽച്ച സൃഷ്ടിക്കുന്ന നയത്തിനെതിരെയും ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. എൻ. സി. പി (എസ് ) കൈകമ്പയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അപകടത്തിലാകുന്ന അവസ്ഥ തിരിച്ചറിഞ്ഞ് മറുപടി നൽകാനുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. അദ്ദേഹം പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ  എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ആസന്നമായിട്ടുള്ളത്. ഫാസിസ്റ്റ് ഭീകരതയാണ് രാജ്യത്ത് നടമാടുന്നത്. ഈ അപകടം തിരിച്ചറിയാൻ ഇന്ത്യൻ ജനതക്ക് കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഡൽഹിയിലെ 7 സീറ്റ് കയ്യടക്കാനുള്ള ലക്ഷ്യത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാൻ ഗൂഡതന്ത്രം പ്രയോഗിച്ചവരാണ് കേന്ദ്രം ഭരിക്കുന്നവർ. ജാതിക്കും മതത്തിനും അതീതമായി നമ്മുടെ ഭാവി സുഖകരമാക്കാൻ ഇത്തരം കൂടിച്ചേരൽ എല്ലാകാലത്തും ഉണ്ടാകണമെന്നും എൻ.സി.പി ഒരുക്കിയ സ്നേഹ സംഗമം  മാതൃകാപരമായ പ്രവർത്തനമാണെന്നും ഇ. പി ജയരാജൻ പറഞ്ഞു.


രാജ്യത്ത് എല്ലാവർക്കും നീതി കിട്ടണം : ഏ. കെ ശശീന്ദ്രൻ 

ഉപ്പള : രാഷ്ട്രം എല്ലാവരുടേതുമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി കിട്ടണം. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്ന, ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന സമീപനങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും നമുക്ക് കഴിയണമെന്നും ഇഫ്താർ സംഗമം ഉൽഘാടനം ചെയ്തു കൊണ്ട്
വനംവകുപ്പ് മന്ത്രി ഏ. കെ ശശീന്ദ്രൻ പറഞ്ഞു.

ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾ
സ്നേഹത്തോടെ കഴിയുന്ന
സാഹചര്യം ഇവിടെ പുലരണം. ഇന്നത്തെ ഇന്ത്യയിൽ പലവിധ കാരണങ്ങളുടെ പേരിൽ മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണം. തെരഞ്ഞെടുപ്പ് പരിഗണനത്തിന്റെ  ചൂടിനിടയിൽ ഇങ്ങനെ നമുക്ക് കൂടിച്ചേരാൻ കഴിഞ്ഞത് മാതൃകാപരമാണെന്നും അത് സ്നേഹത്തിന്റെ സന്ദേശമാണെന്നും  അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post