വർക്കല ബീച്ചിൽ സർഫിംഗിനിടെയുണ്ടായ അപകടത്തിൽ വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(05-APR-2024)

വർക്കല ബീച്ചിൽ സർഫിംഗിനിടെയുണ്ടായ അപകടത്തിൽ വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം


വർക്കലയിൽ സർഫിംഗിനിടെ അപകടത്തിൽപെട്ട വിദേശ വിനോദ സഞ്ചാരി മരിച്ചു. റോയ് ജോൺ (55) ആണ് മരിച്ചത്. വർക്കല പാപനാശം ബീച്ചിൽ ആണ് അപകടം ഉണ്ടായത്.

ശ്കതമായ തിരയിൽ പെട്ടാണ് അപകടം. തിര ഇയാളെ പൊക്കിയെടുത്തു കരയിലേക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരുമായ പരിക്കേറ്റ ഇയാൾ അബോധാവസ്ഥയിൽ ആയിരുന്നു. ഉടൻ തന്നെ ടൂറിസം പോലീസും കോസ്റ്റൽ ഗാർഡും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാപനാശം തീരത്ത് വിദേശ വിനോദ സഞ്ചാരികൾ സർഫിംഗ് നടത്തി വരാറുണ്ട്

Post a Comment

Previous Post Next Post