ഷൂട്ടിങിനിടെ തർക്കം:യുട്യൂബർ ദമ്പതികൾ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

(www.kl14onlinenews.com)
(14-APR-2024)

ഷൂട്ടിങിനിടെ തർക്കം:യുട്യൂബർ ദമ്പതികൾ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

ഷൂട്ടിങിനിടെയിലെ തർക്കത്തെ തുടർന്ന് യുട്യൂബർ ദമ്പതികൾ(YouTuber Couple) കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി(suicide). ഗാർവിറ്റ് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. ഇവർ ഹരിയാനയിലെ(Haryana) ബഹാദുർഗഡിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും റീൽസ് അടക്കം പങ്കുവെയ്ക്കാറുള്ള ഇരുവർക്കും ഏറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു. അടുത്തിടെ ഡെറാഡൂണിൽ നിന്ന് ബഹദൂർഗഡിലെത്തിയ ഇവർ അഞ്ച് സഹപ്രവർത്തകർക്കൊപ്പം ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു.

സംഭവദിവസം ഷൂട്ടിങ്ങിന് ശേഷം ഗർവിത്തും നന്ദിനിയും വീട്ടിൽ എത്താൻ വൈകിയിരുന്നു. ഇതിനെ ചൊല്ലി ഇരുവർക്കും ഇടയിൽ തർക്കമുണ്ടായി. തുടർന്ന് രാവിലെ ആറ് മണിയോടെ ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ബഹാദുർഗഡിലെ റൂഹിൽ റസിഡൻസിയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ പൊലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു. പോലീസ് സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ തുടർനടപടി. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കും. കെട്ടിടത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

Post a Comment

Previous Post Next Post