(www.kl14onlinenews.com)
(06-APR-2024)
'24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോൾ'; അബ്ദുന്നാസർ മഅ്ദനി
ആശുപത്രി വിട്ടു
പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ശനിയാഴ്ച ആശുപത്രി വിടും. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
'24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോൾ'
കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ സംഘത്തിന്‍റെ പരിചരണത്തിലുമാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്. ഫെബ്രുവരി 20നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡയാലിസിസ് ആരംഭിക്കുകയായിരുന്നു. ഇതിനിടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കടുത്ത ശ്വാസതടസ്സവും ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഉയർന്ന രക്തസമ്മർദവുമായിരുന്നു ആരോഗ്യസ്ഥിതി വഷളാകാൻ കാരണം.
ഹൃദയസംബന്ധമായ തകരാറുകളുണ്ടോയെന്നറിയാൻ ആൻജിയോഗ്രാം പരിശോധനകളും നടത്തിയിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് ആശുപത്രി വിടുന്നത്. ദിനേനയുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ തുടരുന്നതിനാണ് തീരുമാനം.
രോഗശമനത്തിനായി പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ മനുഷ്യരോടും മഅ്ദനിയുടെ ബന്ധുക്കള്‍ നന്ദി അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
إرسال تعليق