പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അവസരം

(www.kl14onlinenews.com)
(12-APR-2024)

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അവസരം

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫോം 12ൽ തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുൻപ് വരണാധി

കാരിക്ക് അപേക്ഷ സമർപ്പിക്കണം.

വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഫോം 12A ൽ തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപുവരെ അപേക്ഷ സമർപ്പിക്കാം. വരണാധികാരികൾ അപേക്ഷകന് ഫോം 12B ൽ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകും.

Post a Comment

Previous Post Next Post