വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണം; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

(www.kl14onlinenews.com)
(16-APR-2024)

വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണം; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ
കൊച്ചി :
വടകര മണ്ഡലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. ബൂത്തുകളിലെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും എല്ലാ ബൂത്തുകളിലും വീഡിയോ സർവയിലൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഷാഫി പറമ്പിൽ കോടതിയെ സമീപിച്ചിരിക്കുന്നത്.

വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ഹർജിയിൽ ആരോപിക്കുന്നു. ഇരട്ട വോട്ടുകളിലെ പരാതികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങലിലെ സ്ഥാനാർത്ഥി. അടൂർ പ്രകാശും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post