വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു

(www.kl14onlinenews.com)
(14-APR-2024)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു
പാലാ പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാംമൈല്‍ ആളുറുമ്പ് വടക്കത്തുശേരിയില്‍ അരുണിന്‍റെ മകള്‍ ആത്മജയാണ് മരിച്ചത്. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

വൈകിട്ടോടെയായിരുന്നു സംഭവം. അണലിയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുരുവിക്കൂട് എസ്ഡി എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post