ചിന്താ ജെറോമിനെ കാറിടിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തു

(www.kl14onlinenews.com)
(14-APR-2024)

ചിന്താ ജെറോമിനെ കാറിടിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തു
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എട്ടു മണിക്ക് തിരുമുല്ലവാരത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ചിന്തയെ മനഃപൂർവം കാർ ഇടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടുകയായിരുന്നു എന്നാണ് യൂത്ത് കോൺഗ്രസിന്റെ വിശദീകരണം. കൊല്ലം വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ ചിന്ത ജെറോം പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post