(www.kl14onlinenews.com)
(27-APR-2024)
ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടങ്ങള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് 3.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.
രാത്രി 7.30ന് നടക്കുന്ന അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ടിം ഡേവിഡും അടക്കമുള്ളവര്‍ ഉള്ള മുംബൈ ശക്തരുടെ നിരയാണ്.എന്നാല്‍ 8 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ ആകെ ജയിക്കാനായത് മൂന്നെണ്ണത്തില്‍ മാത്രമാണ്.8 മത്സരങ്ങളില്‍ നിന്ന് 8 പോയന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നായകന്‍ റിഷഭ് പന്തടക്കമുള്ള താരങ്ങള്‍ ഫോമിലെത്തിയത് ഡല്‍ഹിക്ക് ആശ്വാസമാണ്. അക്‌സര്‍ പട്ടേലും ട്രിസ്റ്റണ്‍ സ്റ്റബ്‌സും എല്ലാം മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്.
മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.8 മത്സരങ്ങളില്‍ ഏഴിലും വിജയിച്ച രാജസ്ഥാന്‍, 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. നായകന്‍ സഞ്ജുവും ജോസ് ബട്‌ലറും എല്ലാം മികച്ച ഫോമിലാണ്. യശ്വസി ജയ്‌സ്വാളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ട്രെന്റ് ബോള്‍ട്ടും സന്ദീപ് ശര്‍മ്മയും അടക്കമുള്ള ബൗളര്‍മാരും നല്ല ഫോമില്‍ തന്നെയാണ്.8 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുള്ള ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് പോയന്റ് പട്ടികയില്‍ നാലാമതാണ്. മാര്‍ക്‌സ് സ്റ്റോയ്‌നിസും നായകന്‍ കെ.എല്‍ രാഹുലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. വിജയം മാത്രം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മത്സരം ആവേശഭരിതമാകുമെന്നുറപ്പാണ്.
Post a Comment