(www.kl14onlinenews.com)
(27-APR-2024)
ഡ്രൈവർ ഉറങ്ങി? കടലുണ്ടിയിൽ സ്ലീപ്പർ ബസ് മറിഞ്ഞു,ഒരു മരണം,
കോഴിക്കോട്: കടലുണ്ടിയിൽ(Kadalundi) സ്ലീപ്പർ ബസ് മറിഞ്ഞുണ്ടായ(sleeper bus overturned) അപകടത്തിൽ ഒരു മരണം. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂര്‍(Kohinoor) എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ ബസിൽ 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post a Comment