മോദിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗം; പരാതി നൽകി സിപിഎം

(www.kl14onlinenews.com)
(22-APR-2024)

മോദിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗം; പരാതി നൽകി സിപിഎം
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിദ്വേഷ പരാമർശത്തിൽ സിപിഎം പൊലീസിൽ പരാതി നൽകി. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്ന് ബൃന്ദ പരാതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, പരാതി സ്വീകരിക്കാൻ ഡൽഹി പോലീസ് വിസമ്മതിച്ചുവെന്ന് സിപിഐഎം പറയുന്നു. തുടർന്ന് ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറിയെന്നും സിപിഐഎം തങ്ങളുടെ ഔദ്യോഗിക എക്‌സ്‌ പേജിൽ കുറിച്ചു.
മോദിയുടെ വിവാദ പ്രസംഗം, നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗത്തിൽ മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങള്‍ മോദി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നായിരുന്നു.പ്രധാനമന്ത്രി പറഞ്ഞത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം
മുസ്‌ലിംവിരുദ്ധ പ്രസംഗം നടത്തിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യവിരുദ്ധ പ്രസംഗം നടത്തിയ പ്രധാനമന്ത്രി സങ്കൽപ കഥകൾ കെട്ടിച്ചമച്ചു മുസ്‌ലിം വിരോധം വളർത്തുകയാണ്. ശ്രീകണ്ഠാപുരത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാൾക്കു മുസ്‌ലിംകൾ നുഴഞ്ഞുകയറ്റകാരാണെന്ന് എങ്ങനെയാണു പറയാൻ കഴിയുക? രാജ്യത്തെ സന്തതികൾ എങ്ങനെയാണു നുഴഞ്ഞുകയറ്റക്കാരാകുക? ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണിത്. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെയാണു പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നത്? മോദിയുടെ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കണം’’– പിണറായി വിജയൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post