ഹാർദിക് പാണ്ഡ്യക്ക് ഇത്ര പ്രാധാന്യം നൽകരുത്: ഇർഫാൻ പത്താൻ

(www.kl14onlinenews.com)
(28-APR-2024)

ഹാർദിക് പാണ്ഡ്യക്ക് ഇത്ര പ്രാധാന്യം നൽകരുത്: ഇർഫാൻ പത്താൻ
വരാനിരിക്കുന്ന ടി-20 ലോകകപ്പ് ടീമിൽ, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ സ്ഥാനം ഇപ്പോഴും സംശയാസ്പദമായി തുടരുകയാണ്. ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും മുംബൈയെ വിജയത്തിലെത്തിക്കാൻ ഹാർദിക് ബുദ്ധിമുട്ടുകയാണ്. സ്റ്റേഡിയങ്ങളിലും ഓൺലൈനിലും ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അധിക്ഷേപങ്ങളും ഓരുപരുതിവരെ ഹാർദിക്കിൻ്റെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം, മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പ്രഖ്യാപിച്ച 15 അംഗ ലോകപ്പ് ടീമിൽ നിന്നും ഹാർദിക് പുറത്തായിരുന്നു. ഇതിനെ പിന്നാലെ മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താനും താരത്തിനെതിരെ പ്രസ്ഥാവന നടത്തിയിരിക്കുകയാണ്. "ഹാർദിക്കിന് ഇത്രയും പ്രാധാന്യം നൽകേണ്ടതില്ലെന്ന്' ഇന്ത്യൻ ടീം മാനേജ്‌മെൻ്റിനോടായാണ് പത്താൻ അഭിപ്രായപ്പെട്ടത്.

"ഇത്രയും കാലം നൽകിയ മുൻഗണന ഇന്ത്യൻ ടീം ഹാർദിക്കിന് നൽകേണ്ടതില്ല. കാരണം നമ്മൾ ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ല. ഹാർദിക്ക് ഒരു പ്രധാന ഓൾറൗണ്ടർ ആണെന്ന് കരുതുന്നുവെങ്കിൽ, അന്താരാഷ്ട്ര തലത്തിലും ആ രീതിയിലുള്ള സ്വാധീനം ചെലുത്തണം. ഹാർദിക്കിന് ഇതുവരെ അത് സാധിച്ചിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാവിയിലെ സാധ്യതയെ കുറിച്ചാണ് ചിന്തിക്കുന്നത്. ഐപിഎൽ പ്രകടനങ്ങളും രാജ്യാന്തര പ്രകടനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്," സ്റ്റാർ സ്‌പോർട്‌സ് പ്രസ് റൂം ഷോയിൽ ഇർഫാൻ പത്താൻ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് വ്യക്തികൾക്ക് മുൻഗണന നൽകുന്നത് നിർത്തണമെന്നും, ടൂർണമെൻ്റുകളിൽ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം അതാണെന്നും പത്താൻ കൂട്ടിച്ചേർത്തു. ഒരു ടീമിൽ ഒരു സൂപ്പർ താരമല്ല, എല്ലാവരും സൂപ്പർ താരങ്ങളാണ്. ടീം ഗെയിമാണ് വേണ്ടത്. വർഷങ്ങളായി ഓസ്ട്രോലി യ അങ്ങനെയാണ് ചെയ്യുന്നത്, പത്താൻ കൂട്ടിച്ചേർത്തു.

നിലവിൽ ടി-20 ലോകകപ്പിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഹാർദിക്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് 2023ലെ ഏകദിന ലോകകപ്പിൽ നിന്നും താരം പുറത്തു പോയിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന നാലാം മത്സരത്തിനിടെയാണ് പരിക്കുപറ്റിയത്.

Post a Comment

Previous Post Next Post