(www.kl14onlinenews.com)
(06-APR-2024)
കണ്ണൂർ: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത സായൂജിനെ പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
കണ്ണൂർ∙ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത സായൂജിനെ പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ (27) കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരുക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണു പരുക്കേറ്റത്. ബോംബ് നിർമിച്ചത് എന്തിനെന്നു വ്യക്തമായിട്ടില്ല.
വിനീഷിന്റെ വീടിനു സമീപം ലോട്ടറിത്തൊഴിലാളി തൊണ്ടുപാലൻ മനോഹരൻ ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന വീടിന്റെ ടെറസിലാണു സ്ഫോടനം നടന്നത്. ഈ വീടിന്റെ പരിസരത്തുനിന്നു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലുള്ള 2 ബോംബുകൾ പൊലീസ് കണ്ടെടുത്തു. 50 മീറ്റർ മാറിയുള്ള വിനീഷിന്റെ വീട്ടുപരിസരത്തുനിന്ന്, അറ്റുപോയ ഒരു കൈവിരൽ കണ്ടെത്തി. ഈ ഭാഗത്തു ചോരപ്പാടുകളുണ്ട്. പരുക്കേറ്റവരെ വിനീഷിന്റെ വീട്ടിലേക്ക് ആദ്യം കൊണ്ടുപോയിട്ടുണ്ടാകാമെന്നു പൊലീസ് പറഞ്ഞു. വീട് ദുരുപയോഗം ചെയ്തതിനു മനോഹരന്റെ ഭാര്യ രാധ പൊലീസിൽ പരാതി നൽകി
Post a Comment