തെക്കില്‍ വളവില്‍ വാഹനാപകടം: ഒരാൾക്ക് പരിക്ക്, വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

(www.kl14onlinenews.com)
(16-APR-2024)

തെക്കില്‍ വളവില്‍ വാഹനാപകടം: ഒരാൾക്ക് പരിക്ക്, വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് :ചട്ടംഞ്ചാൽ,
ദേശിയപാത
തെക്കില്‍ വളവിലുണ്ടാ വാഹനപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം.
ചെവ്വാഴ്ച വെകുന്നേരം 5.30ടെയാണ് സംഭവം, ഒരാൾക്ക് ഗുരുതരമമായി
പരിക്കെറ്റു. 6 വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.
വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വാനിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. മേല്പറമ്പ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്, അപകടത്തെ തുടർന്ന് ദേശിയപാത ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
അതേസമയം
ദേശിയപാതവികസനത്തിന്റെ ഭാഗമായി ഉപകരങ്ങൾ
കൊണ്ട് പോകുന്ന വാഹനവും
നിരവധി തവണ ടാങ്കര്‍ ലോറികളും തീര്‍ഥാടക വാഹനങ്ങളും തെക്കില്‍ വളവില്‍ ഇതിനു മുമ്പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

തെക്കില്‍ വളവില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ നിരന്തരം നടക്കാറുണ്ടെങ്കിലും1992 ഡിസംബര്‍ 28ന് ഞായറാഴ്ച നടന്ന ബസപകടമാണ് ജില്ലക്കാരുടെ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട പെണ്‍കുട്ടിയെ അന്ന് സര്‍ക്കാര്‍ ദത്തെടുത്തു. കണ്ണൂരില്‍നിന്ന് കാസര്‍കോടേക്ക് വരുകയായിരുന്ന പ്രിയദര്‍ശിനി ബസാണ് അന്ന് ബ്രേക്ക് തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്. പതിനാല് പേര്‍ അപകടത്തില്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനുശേഷം ദേശീയപാത അധികൃതര്‍ വളവ് വീതികൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ഡിവൈഡറും മറ്റു സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിച്ചു. വളവുകള്‍ ശാസ്ത്രീയമായല്ളെന്നും ഭാരമുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വണ്ടിയുടെ സ്റ്റിയറിങ്ങിന് ബാലന്‍സ് കുറയുന്നതുമാണ് അപകട കാരണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment

Previous Post Next Post