അമേഠിയിലും റായ്ബറേലിയിലും തീരുമാനം നീളുന്നു; ഖാർഗെ പറയുമെന്ന് തിരഞ്ഞെടുപ്പ് സമിതി

(www.kl14onlinenews.com)
(28-APR-2024)

അമേഠിയിലും റായ്ബറേലിയിലും തീരുമാനം നീളുന്നു; ഖാർഗെ പറയുമെന്ന് തിരഞ്ഞെടുപ്പ് സമിതി
ഡൽഹി :
രാഹുൽ ഗാന്ധിയും പ്രിയങ്കയും അമേഠി, റായ്ബറേലി സീറ്റുകളിൽ നിന്നും മത്സരിക്കുന്ന കാര്യത്തിലെ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെക്ക് വിട്ട് കോൺഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം. ഇതോടെ ഇരുവരുടേയും മത്സര കാര്യത്തിൽ തീരുമാനം നീളുമെന്ന് ഉറപ്പായി. ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയുണ്ടാകില്ലെന്നും വ്യക്തമാക്കി.

അതേ സമയം അമേഠി, റായ്ബറേലി മണ്ഡലങ്ങളിലേക്ക് ഗാന്ധി കുടുംബാഗങ്ങൾ എത്തണമെന്ന ആവശ്യം യോഗത്തിൽ സജീവമായി ഉയർന്നു. രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.
അതേസമയം 
മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബി ജെ പി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്ളും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇതിനോട് വരുണ്‍ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയണം.അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്‌ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. വയനാട്ടില്‍ നിന്ന് അങ്ങനെയങ്കില്‍ രാഹുലിന്റെ യാത്ര അമേഠിയിലേക്കായിരിക്കും. റായ്ബറേലിയില്‍ മത്സരിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് മാനേജരും ഉത്തര്‍പ്രേദശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമൊക്കെയായിരുന്ന പ്രിയങ്കക്കാണ് മണ്ഡലം കൂടുതല്‍ പരിചിതമെന്നാണ് വിലയിരുത്തല്‍. റായ്ബറേലി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

Post a Comment

Previous Post Next Post