'കാഫിര്‍ വാചകം ഓണ്‍ ചെയ്തു സംസാരിച്ചത് ഷൈലജ ടീച്ചര്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍

(www.kl14onlinenews.com)
(29-APR-2024)

'കാഫിര്‍ വാചകം ഓണ്‍ ചെയ്തു സംസാരിച്ചത് ഷൈലജ ടീച്ചര്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: ഇ പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇടത്താണോ വലത്താണോ എന്ന് മനസ്സിലാവുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. പിണറായി വിജയന്റെ അറിവോടെയാണ് കൂടിക്കാഴ്ച നടന്നത്. എന്തുകൊണ്ടാണ് കൂടി കാഴ്ച കേരളീയ സമൂഹത്തോട് വെളിപ്പെടുത്താതിരുന്നത്. ഇ പി ജയരാജനെ കണ്ടപ്പോള്‍ പ്രകാശ് ജാവദേക്കര്‍ തുക്കടാ ബോര്‍ഡ് ചെയര്‍മാന്‍ പോലുമല്ല. കേന്ദ്രമന്ത്രിയോ ഗവര്‍ണ്ണറോ അല്ല. കേരളത്തില്‍ സിപിഐഎമ്മില്‍ നിന്നുകൊണ്ടുതന്നെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ല. തന്റെ വീട്ടിലേക്ക് ഒരു ബിജെപി പ്രഭാരിയോ പ്രവര്‍ത്തകനോ വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

ലീഗിന്റെ കൊടി ഒഴിവാക്കിയ വിഷയത്തിലും രാഹുല്‍ പ്രതികരിച്ചു. ലീഗിന്റെ കൊടിയോട് കോണ്‍ഗ്രസിന് അയിത്തമില്ല. പ്രിയങ്ക വയനാട്ടില്‍ പങ്കെടുത്ത പരിപാടിയില്‍ ലീഗിന്റെ കൊടി ഉണ്ടായിരുന്നുവെന്നും പച്ച കൊടി കണ്ടാല്‍ പാകിസ്ഥാനിലാണെന്നാണ് സിപിഐഎം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷൈലജ ടീച്ചറില്‍ നിന്ന് വര്‍ഗ്ഗീയത കേള്‍ക്കുന്നുണ്ടെന്നും കാഫിര്‍ വാചകം ഓണ്‍ ചെയ്തു സംസാരിച്ചത് ഷൈലജ ടീച്ചറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും സിപിഐഎം പറയും. ഇസ്ലാമോഫോബിയ വളര്‍ത്തുന്നത് സിപിഐഎമ്മാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم