(www.kl14onlinenews.com)
(25-APR-2024)
പർദ്ദയണിഞ്ഞ് വന്ന മകളെ ദൂരെ നിന്നേ തിരിച്ചറിയാനായി; മമ്മീയെന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചെന്ന് നിമിഷപ്രിയയുടെ അമ്മ
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകളെ 12 വര്‍ഷത്തിന് ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് മാതാവ് പ്രേമകുമാരി. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് പ്രേമകുമാരി പറയുന്നു. കുറേ നേരം മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചെന്നും പ്രേമകുമാരി കൂട്ടിച്ചേര്‍ത്തു.
പർദ്ദയണിഞ്ഞ് വന്ന മകളെ ദൂരെ നിന്നേ തിരിച്ചറിയാനായി; മമ്മീയെന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചെന്ന് അമ്മ പറഞ്ഞു.
മമ്മീ.. മമ്മി കരയരുത് സന്തോഷമായിട്ടിരിക്കണം എന്നാണ് അവള് എന്നോട് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവള് എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു. ഞാനും കരഞ്ഞു. അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവള് നന്നായിട്ടിരിക്കുന്നു’, ജയിലില്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. ഭാഷ വലിയ പ്രശ്നമായി’, പ്രേമകുമാരി പറഞ്ഞു.
12 വർഷത്തിന് ശേഷം വികാരനിർഭരമായ കൂടിക്കാഴ്ച്ചയാണ് ഇന്ന് യെമനിലെ സനയിലെ ജയിലിൽ നടന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല.
പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൌകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്
2017ലാണ് നിമിഷപ്രിയ ജയിലിലാകുന്നത്. അതിനുശേഷം പ്രേമകുമാരി നടത്തിയ നിമയപോരാട്ടത്തിന് ഒടുവിലാണ് അവര്‍ക്ക് സ്വന്തം മകളെ കാണാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സനയിലെ ജയിലില്‍ വികാര നിര്‍ഭര കൂടിക്കാഴ്ച നടന്നത്.
മകളെ കാണാൻ കഴിയില്ലെന്നാണ് വിചാരിച്ചത്. എന്റെ മകളെ എന്ന് വിളിച്ച് ഞാൻ കരഞ്ഞുപോയി. അവളും കരഞ്ഞു, മമ്മി കരയരുതെന്ന് പറഞ്ഞു. കല്യാണത്തിന് ശേഷം ആദ്യമായാണ് മകളെ കാണുന്നത്.
യമൻ രാജ്യത്തിന് നന്ദി. അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നു. ഭക്ഷണം കൊണ്ടുവന്നപ്പോൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും മകൾ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.
ജയിലിൽ നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അധികൃതർ പ്രത്യേക സ്ഥലം നൽകി. പിന്നാലെ നിമിഷയെ എത്തിച്ചു. ഏറെ വികാരനിർഭരമായിരുന്നു നിമിഷയും അമ്മയും തമ്മിലുള്ള കൂടിച്ചേരൽ. നിമിഷക്കൊപ്പം സമയം ചെലവഴിക്കാനും ജയിൽ അധികൃതർ അനുവദിച്ചു. അവർക്ക് ഉച്ചഭക്ഷണം വാങ്ങി അകത്തേക്ക് കൊടുത്തയച്ചു. ഇരുവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ജയിലിനുള്ളിൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു -സാമുവൽ ജെറോം വ്യക്തമാക്കി.
സേവ് നിമിഷപ്രിയ ഫോറം പ്രതിനിധി സാമുവൽ ജെറോമിനും ഇന്ത്യൻ എംബസി ജീവനക്കാർക്കൊപ്പമാണ് പ്രേമകുമാരി ഇന്നലെ സൻആയിലെ ജയിലിലെത്തിയത്. നിമിഷയുടെ മോചനകാര്യത്തിൽ ഇടപെടാനും സ്വാധീനിക്കാനും കഴിയുന്ന വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവന്മാരുമായുള്ള ചർച്ചയാണ് ഇനി നടക്കുക. കൂടാതെ, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളും നടക്കും
Post a Comment