(www.kl14onlinenews.com)
(08-APR-2024)
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. സ്ഥാനാർത്ഥികൾക്ക് ചിഹ്നവും ഇന്ന് തന്നെ അനുവദിക്കും.
നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 290 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നും 86 പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. അതേസമയം മത്സരിക്കാൻ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാർത്ഥികളാണുള്ളത്.
തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങൽ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂർ 10(5), ആലത്തൂർ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂർ 12(6), കാസർകോട് 9(4).
Post a Comment