കൊച്ചിയില്‍ ചുറ്റി കറങ്ങാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക്; പ്രവര്‍ത്തനം യുലു എന്ന മൊബൈല്‍ ആപ്പ് വഴി

(www.kl14onlinenews.com)
(17-APR-2024)

കൊച്ചിയില്‍ ചുറ്റി കറങ്ങാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക്; പ്രവര്‍ത്തനം യുലു എന്ന മൊബൈല്‍ ആപ്പ് വഴി
കൊച്ചിയില്‍ ചുറ്റി കറങ്ങാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക്; പ്രവര്‍ത്തനം യുലു എന്ന മൊബൈല്‍ ആപ്പ് വഴി
കൊച്ചി: കൊച്ചി നഗരത്തില്‍ ചുറ്റി കറങ്ങാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മറൈന്‍ ഡ്രൈവ്, ബ്രോഡ്‌വേ എന്നിവിടങ്ങളില്‍ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കാം. പൂര്‍ണമായും മൊബൈല്‍ ആപ്പ് വഴിയാണ് പ്രവര്‍ത്തനം യുലു എന്ന മൊബൈല്‍ ആപ്പ് വഴി പേയ്മെന്റ് ചെയ്ത് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാഹനം അണ്‍ലോക്കാകും. അര മണിക്കൂര്‍ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക്.

പൂര്‍ണമായും കാര്‍ബണ്‍ രഹിതമായാണ് യുലു സ്‌കൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററി ചാര്‍ജിങ്ങിന് സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്ക് ലൈസന്‍സും ആവശ്യമില്ല. സ്‌കൂട്ടറില്‍ ചാര്‍ജ് തീര്‍ന്നാല്‍ സ്‌കൂട്ടറില്‍ തന്നെ അത് കാണിക്കും. എവിടെ വച്ച് ചാര്‍ജ് തീരുന്നോ അവിടെ സ്‌കൂട്ടര്‍ വച്ചാല്‍, യുലു പ്രതിനിധകള്‍ എത്തി സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോകും. ആദ്യ ഘട്ടത്തില്‍ 50 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. അടുത്ത ഘട്ടത്തില്‍ ഫുഡ് ഡെലിവറിക്കായും വാടകയ്ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ലഭ്യമാക്കും.

Post a Comment

Previous Post Next Post