(www.kl14onlinenews.com)
(09-APR-2024)
കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. പൊന്നാനിയിൽ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാർ അറിയിച്ചതോടെയാണ് റമദാൻ 29 വ്രതം പൂർത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ വിശ്വാസികൾ ഒരുങ്ങുന്നത്.
പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചു.
തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്‌ച കേരളത്തിൽ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ജമാഅത്ത് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവർ സംയുക്‌തമായാണ് അറിയിച്ചത്.
ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ കൊണ്ടാടുന്നത്. മുപ്പത് ദിവസത്തോളം നീളുന്ന നൊയമ്പിന് ശേഷമാണ് ഈ ആഘോഷം വന്നെത്തുന്നത് എന്നതിനാൽ തന്നെ അത്യധികം വിശുദ്ധിയുടെയും ത്യാഗപൂർണമായ മനസോടെയുമാണ് വിശ്വാസികൾ ഈ ദിനം നോക്കികാണുന്നത്
തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, അല്ലാഹു നൽകിയ ഭക്ഷണത്തിൽ മുഴുകുക എന്നിവയാണ് പെരുന്നാളിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഏറെനാളത്തെ വൃതശുദ്ധിക്ക് ശേഷം മനസും ശരീരവും വൃത്തിയായി പുതിയ വസ്ത്രങ്ങൾ അണിഞ്ഞാണ് പെരുന്നാൾ ദിനത്തെ എല്ലാവരും വരവേൽക്കാറുള്ളത്.
إرسال تعليق