(www.kl14onlinenews.com)
(04-APR-2024)
കണ്ടെയ്നർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ് ടാഗിൻ്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി കെ ഹെബിൻ (55) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് 3.10 നായിരുന്നു അപകടം.
കോയമ്പത്തത്തൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Post a Comment