മുംബൈ സിറ്റിയെ മുട്ടുകുത്തിച്ചു; ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി മോഹന്‍ ബഗാന്‍

(www.kl14onlinenews.com)
(15-APR-2024)

മുംബൈ സിറ്റിയെ മുട്ടുകുത്തിച്ചു; ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി മോഹന്‍ ബഗാന്‍
കൊ​ൽ​ക്ക​ത്ത: സാ​ൾ​ട്ട് ലേ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​വ​സാ​ന ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​യെ 2-1ന് ​തോ​ൽ​പി​ച്ച് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പ​ത്താം സീ​സ​ണി​ലെ ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​യി. 22 മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 48 പോ​യ​ന്റു​മാ​യാ​ണ് ബ​ഗാ​ൻ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​ത്.

47 പോ​യ​ന്റു​ള്ള മും​ബൈ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. 28ാം മി​നി​റ്റി​ൽ ലി​സ്റ്റ​ൻ കൊ​ളാ​സോ ബ​ഗാ​നു വേ​ണ്ടി ലീ​ഡ് പി​ടി​ച്ചു. 80ാം മി​നി​റ്റി​ൽ ജെ​യ്സ​ൺ ക​മി​ങ്സ് ര​ണ്ടാം ഗോ​ളും നേ​ടി​യ​തോ​ടെ ആ​തി​ഥേ​യ​ർ ജ​യം ഉ​റ​പ്പി​ച്ചെ​ങ്കി​ലും 89ൽ ​ല​ലി​ൻ​സു​വാ​ലെ ചാ​ങ്തെ തി​രി​ച്ച​ടി​ച്ചു. പിന്നാലെ ബ​ഗാ​ൻ താ​രം ബ്ര​ണ്ട​ൻ ഹാ​മി​ൽ (90+2) ചു​വ​പ്പ് കാ​ർ​ഡും ക​ണ്ടു.

ബ​ഗാ​നും മും​ബൈ​യും നേ​രി​ട്ട് സെ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ഫ്.​സി ഗോ​വ (45), ഒ​ഡി​ഷ എ​ഫ്.​സി (39), കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് (33), ചെ​ന്നൈ​യി​ൻ എ​ഫ്.​സി (27) ടീ​മു​ക​ള​ണ് പ്ലേ ​ഓ​ഫ് ക​ളി​ക്കു​ക.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​ഡി​ഷ എ​ഫ്.​സി നേ​രി​ടും. ഗോ​വ​ക്ക് ചെ​ന്നൈ​യി​നാ​ണ് എ​തി​രാ​ളി. ഏ​പ്രി​ൽ 19നാ​ണ് പ്ലേ ​ഓ​ഫ്. 23ന് ​ഒ​ന്നാം പാ​ദ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളും 28ന് ​ര​ണ്ടാം പാ​ദ​വും ന​ട​ക്കും. ബ്ലാ​സ്റ്റേ​ഴ്സ്-​ഒ​ഡി​ഷ വി​ജ​യി​ക​ളെ ബ​ഗാ​നും ഗോ​വ-​ചെ​ന്നൈ​യി​ൻ ക​ളി​യി​ലെ ജേ​താ​ക്ക​ളെ മും​ബൈ സി​റ്റി​യും സെ​മി​യി​ൽ നേ​രി​ടും. മേ​യ് നാ​ലി​നാ​ണ് ഫൈ​ന​ൽ.

Post a Comment

Previous Post Next Post