സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

(www.kl14onlinenews.com)
(06-APR-2024)

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു
തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്.

ആദായനികുതി അടച്ചിട്ടില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുളളത് 4.80 കോടി രൂപയാണ്. ഒരുകോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഇക്കഴിഞ്ഞ ഏപ്രിൽ 2ന് ഒരു കോടി രൂപ സിപിഎം ജില്ലാ സെക്രട്ടറി പിൻവലിച്ചിരുന്നു

ആദായനികുതി അടച്ചതിന്‍റെ രേഖകൾ ഹാജരാക്കിയാൽ മരവിപ്പിക്കൽ പിൻവലിക്കാമെന്നാണ് ആദായനികുതി വകുപ്പ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം പരിശോധനയിൽ പാർട്ടിക്ക് ഒന്നും ഭയക്കാനില്ലെന്നും എല്ലാ ഇടപാടുകളും നിയമാനുസൃതമെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു

Post a Comment

Previous Post Next Post