തിരഞ്ഞെടുപ്പ് പരസ്യ പ്രാരണം അവസാന മണിക്കൂറുകളിലേക്ക്, കലാശക്കൊട്ട് നാളെ

(www.kl14onlinenews.com)
(23-APR-2024)

തിരഞ്ഞെടുപ്പ് പരസ്യ പ്രാരണം അവസാന മണിക്കൂറുകളിലേക്ക്, കലാശക്കൊട്ട് നാളെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ ആവേശം അവസാന മണിക്കൂറുകളിലേക്ക്. പരസ്യ പ്രചാരണം നാളെ സമാപിക്കും. നാളെ വൈകിട്ട് 6നാണു കലാശക്കൊട്ട്. ഒന്നര മാസം നീണ്ടുനിന്ന പ്രചാരണത്തിനാണ് നാളെ സമാപനമാകുന്നത്.

ഇന്നും നാളെയുമായി സംസ്ഥാനത്തുടനീളം സ്ഥാനാർത്ഥികളുടെ അവസാനവട്ട മണ്ഡല പര്യടനങ്ങൾ നടക്കും. നാളെ വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിക്കും. വ്യാഴാഴ് നിശബ്ദ പ്രചാരണമാണ്. വെള്ളിയാഴ്ചയാണ് കേരളത്തിൽ വോട്ടെടുപ്പ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേരളത്തിൽ 13 സീറ്റ് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ വർഷം നേടിയ ഒരു സീറ്റിൽനിന്നും ഇത്തവണ സീറ്റ് വർധിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ആലപ്പുഴ മാത്രമാണ് സിപിഎമ്മിന് നേടാനായത്. ആറ്റിങ്ങൽ, പാലക്കാട്​, ആലത്തൂർ, കണ്ണൂർ, വടകര എന്നീ മണ്ഡലങ്ങളാണ് ഇടതിന്റെ പ്രതീക്ഷ. ബിജെപി ഇത്തവണ ചില മണ്ഡലങ്ങളിൽ കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിനു പുറമേ വെള്ളിയാഴ്ച 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും അന്നാണ് തിരഞ്ഞെടുപ്പ്. ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ത്രിപുര, ബംഗാള്‍, ജമ്മു ആൻഡ് കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള മണ്ഡലങ്ങളിലും 26 ന് പോളിങ് നടക്കും

Post a Comment

Previous Post Next Post