(www.kl14onlinenews.com)
(25-APR-2024)
വയനാട്ടില്‍ 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വീടിനുള്ളിലാണ് ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തിയത്. പൊലീസും തിരഞ്ഞെടുപ്പ് സ്ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തിയത്, ബിജെപി അനുഭാവി വി.കെ.ശശിയുടെ വീട്ടില്‍നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. നേരത്തെ വയനാട്ടിലെ കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. പിടിച്ചെടുത്തത് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തൻ തയ്യാറാക്കിയ കിറ്റുകളാണെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം . വോട്ടർമാർക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകൾ ഇന്നലെ രാത്രി ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.
Post a Comment