(www.kl14onlinenews.com)
(16-APR-2024)
പുഴയിൽ കുളിയ്ക്കാനിറങ്ങിയ 17 കാരന് മുതലയുടെ ആക്രമണത്തിൽ പരിക്ക്. അതിരിപ്പള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയ വേവർലി എസ്റ്റേറ്റേറ്റുകാരനായ അജയ് എന്ന 17കാരനാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.
പുഴയിൽ കുളിയ്ക്കാനിറങ്ങിയതോടെ മുതല പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈ കാലുകളിൽ ആഴത്തിലുള്ള മുറിവേറ്റു. അജയിയെ വാൽപ്പാറ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
Post a Comment