കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി

(www.kl14onlinenews.com)
(18-APR-2024)

കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഡൽഹി : ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേ
തെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി.

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആൻ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ

Post a Comment

Previous Post Next Post