സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു'; പരാതി നൽകി എൽഡിഎഫ്

(www.kl14onlinenews.com)
(30-MAR-2024)

'സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു'; പരാതി നൽകി എൽഡിഎഫ്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. ബിജെപി നേതാവും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് പരാതി നൽകി. സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെൻ്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നൽകിയത്. എൽഡിഎഫ് നൽകിയ പരാതിയിൽ സുരേഷ് ഗോപിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.
വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിൻ്റിംഗ് വിവരങ്ങൾ ഇല്ലെന്ന് കാണിച്ചാണ് വത്സരാജ് പരാതി നൽകിയത്. നോട്ടീസിന്റെ എത്ര കോപ്പികളാണ് അച്ചടിച്ചതെന്നും ഇത് ആരാണ് പ്രിന്റ് ചെയ്തത് എന്നും രേഖപ്പെടുത്തേണ്ട ചട്ടം ലംഘിച്ചു എന്നാണ് പരാതി ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. രണ്ടു ദിവസത്തിനകം സുരേഷ് ​ഗോപി വിശദീകരണം നൽകണം.‌

ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാർഥിയോട് വിശദീകരണം തേടിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതായ പരാതിയിൽ അന്വേഷണം നടന്നുവരികയാണ്

Post a Comment

Previous Post Next Post