നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു; ഒരു മരണം, നിരവധി പേർ മണ്ണിനടിയിൽ

(www.kl14onlinenews.com)
(22-MAR-2024)

നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു; ഒരു മരണം, നിരവധി പേർ മണ്ണിനടിയിൽ

ബിഹാറിലെ കോശി നദിയ്ക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ സ്ലാബ് വീണ് വൻ അപകടം. നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളി മരിക്കുകയും നിരവധി തൊഴിലാളികൾ മണ്ണിനടിയിൽപ്പെടുകയും ചെയ്തു.

ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലവുമായി ബന്ധപ്പെട്ട് അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല, മുമ്പും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഭഗൽപൂരിൽ പാലം തകർന്നിരുന്നു. 2023 ജൂണിൽ ബിഹാറിലെ ഭഗൽപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. അങ്ങനെ കോടികൾ മുടക്കി പണിത പല പാലങ്ങളും ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തന്നെ തകർന്നുവീണിട്ടുണ്ട്

പരിക്കേറ്റവരെ ബീഹാറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏകദേശം 30 ഓളം തൊഴിലാളികൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 984 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. ബീഹാറിൽ ഇതിനു മുൻപും നിർമ്മാണത്തിലിരുന്ന പാലങ്ങൾ തകർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിലെ ഭഗൽപൂരിൽ കോടികളുടെ മുതൽമുടക്കിൽ നിർമ്മിച്ച പാലം തകർന്നുവീണിരുന്നു.

Post a Comment

Previous Post Next Post