(www.kl14onlinenews.com)
(22-MAR-2024)
കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽനിന്ന് കണ്ടെത്തിയത് 2000 രൂപയുടെ കള്ളനോട്ടുകളെന്ന് പൊലീസ്. ഈ കേസിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. ഒരു രാത്രിയും പകലും പിന്നിട്ട ശേഷവും നടപടികൾ വ്യാഴാഴ്ച രാത്രിയിലും തുടരുകയാണ്. ഇതിനിടയിൽ ക്രൈംബ്രാഞ്ച് സംഘം കള്ളനോട്ട് കണ്ടെത്തിയ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
ബുധനാഴ്ച സന്ധ്യയോടെ ഗുരുപുരം പെട്രോൾ പമ്പിന് പിറകിലെ അമ്പലത്തറ സ്വദേശി ബാബുരാജ് വാടകക്ക് നൽകിയ വീട്ടിൽനിന്നാണ് ഏഴു കോടിയിലധികം വരുന്ന നോട്ടുകൾ പൊപൊലീസ് കണ്ടെത്തിയത്.
Post a Comment