പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി

(www.kl14onlinenews.com)
(18-MAR-2024)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്.ബിജെപി പണം നല്‍കി വ്യോമസേന ഹെലികോപ്ടര്‍ ഉപയോഗിക്കുന്നെങ്കില്‍ കമ്മീഷന്‍ വ്യക്തതത വരുത്തണം.മുഖ്യമന്ത്രിമാരും മറ്റ് z+ സുരക്ഷ ഉള്ളവരും സാധാരണ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുവെന്നും തൃണമൂല്‍ പരാതില്‍ പറയുന്നു.ആന്ധ്രപ്രദേശിലെ റാലിയിലെ നടപടി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്.തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക്, മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്‌ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും റോഡ്‌ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍സാധ്യതയുണ്ട്

Post a Comment

Previous Post Next Post