നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് ഒപ്പുശേഖരണ ക്യാംപെയിൻ ആരംഭിച്ചു

(www.kl14onlinenews.com)
(26-MAR-2024)

നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് ഒപ്പുശേഖരണ ക്യാംപെയിൻ ആരംഭിച്ചു
നീലേശ്വരം:
രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആരംഭിച്ച ഒപ്പുശേഖരണ പരിപാടിയുടെ ഭാഗമായി കേരളാ വ്യാപാരി-വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചു കൊണ്ട് ഒപ്പുശേഖരണം നടത്തി. വ്യാപാരഭവനിൽ വെച്ച് നടത്തിയ ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻ്റ് ഡോ: നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ്സ് യൂത്ത് വിങ് പ്രസിഡൻ്റ് രാജൻ കളർ ഫുൾ, വനിതാ വിംങ് പ്രസിഡൻ്റ് ഷീനജാ പ്രദീപ്, ലയൺസ് ക്ലബ്ബ് റീജ്യൻ ചെയർപേർസൺ പി. ഭാർഗ്ഗവൻ, സേവാഭാരതി യൂനിറ്റ് പ്രസിഡൻ്റ് ഗോപിനാഥൻ മുതിരക്കാൽ, നോർത്ത് ലയൺസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് പത്മനാഭൻ മാങ്കുളം, കെ.എസ്.എസ്.പി.എ നേതാവ് എ.വി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ സെക്രട്ടറി എ.വിനോദ്കുമാർ സ്വാഗതവും ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി സുനിൽ രാജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post