സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം നടത്തി

സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം നടത്തി
മൊഗ്രാൽ പുത്തൂർ - ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കല്ലങ്കടി സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം നടത്തി. സാമൂഹ്യ പ്രവർത്തകൻ കൂക്കാനം റഹ്മാൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സൻ ഫിയ അധ്യക്ഷത വഹിച്ചു. പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽ ജിൽ,, സന്ദേശം യുവപ്രതിഭാ പ്രസിഡണ്ട് അതുൽ . എം. നമ്പ്യാർ, അനിത ടീച്ചർ, നിബ ടീച്ചർ, ഫക്കീറ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ രശ്മി വാർഷിക റിപ്പോട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. വിജയികൾക്കു സമ്മാനങ്ങൾ നൽകി സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെ ക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post